ദുബായ് മെട്രോയുമായി ബന്ധപ്പെട്ട് മൂന്ന് ബസ് സർവീസുകൾ ആരംഭിക്കും. മെയ് 19 മുതലാണ് സർവീസുകൾ ആരംഭിക്കുകയെന്ന് ദുബായിലെ റോഡ്സ് ആന്റ് ട്രാൻസ്പോർട്ട് അതോറിറ്റി അറിയിച്ചു.
റൂട്ട് 51 ബിസിനസ് ബേ മെട്രോ സ്റ്റേഷനിൽ നിന്ന് അൽ ഖൈൽ ഗേറ്റിലേക്കും തിരിച്ചും യാത്രക്കാരെ കൊണ്ടുപോകും. തിരക്കുള്ള സമയങ്ങളിൽ ഓരോ 20 മിനിറ്റിലും ബസ് സർവ്വീസ് നടത്തും. റൂട്ട് SHI ദുബായ് മാൾ മെട്രോ സ്റ്റേഷനും ശോഭ റിയൽറ്റി മെട്രോ സ്റ്റേഷനും ഇടയിൽ സർവ്വീസ് നടത്തും. റൂട്ട് YM1 ജബൽ അലിയിലെ യുഎഇ എക്സ്ചേഞ്ച് മെട്രോ സ്റ്റേഷനും ജബൽ അലി ഫ്രീ സോണിലെ യിവു മാർക്കറ്റിനും ഇടയിൽ സർവ്വീസ് നടത്തും. ഇവ രണ്ടും ഓരോ മണിക്കൂർ ഇടവിട്ടാകും പ്രവർത്തിക്കുക.
ഇത് കൂടാതെ നിലവിലുള്ള ചില സർവ്വീസുകളിൽ ചെറിയ മാറ്റങ്ങൾ വരുത്തിയിട്ടുമുണ്ട്. റൂട്ട് 47 ദുബായ് ഇൻവെസ്റ്റ്മെന്റ് പാർക്കിലും റൂട്ട് 50 ബിസിനസ് ബേ മെട്രോ സ്റ്റേഷനിലും E102 അൽ ജാഫിലിയ ബസ് സ്റ്റേഷനിലും അവസാനിക്കുമെന്നും അതോറിറ്റി അറിയിച്ചു.