കർണാടകയിൽ ബിജെപി ക്യാമ്പ് ഓഫീസിൽ പാമ്പിനെ കണ്ടെത്തി. മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ ഓഫീസിലെത്തിയതിന് പിന്നാലെയാണ് പാമ്പിനെ പിടികൂടിയത്. ഷിഗോണിലെ ക്യാമ്പ് ഓഫീസിലാണ് പാമ്പിനെ കണ്ടെത്തിയത്.
ഉടൻ പാമ്പിനെ പിടികൂടി ഓഫീസ് പരിസരം സുരക്ഷിതമെന്ന് ഉറപ്പാക്കി. സംഭവത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
ബൊമ്മൈയുടെ മണ്ഡലമാണ് ഷിഗോൺ. നാലാം തവണയാണ് ബൊമ്മൈ ഇവിടെ നിന്നും ജനവിധി തേടുന്നത്. തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഒടുവിലത്തെകണക്കുകൾ പ്രകാരം സംസ്ഥാനത്ത് കോൺഗ്രസ് 118 സീറ്റിലും ബിജെപി 75 സീറ്റിലും ജെഡിഎസ് 24 സീറ്റിലുമാണ് ലീഡ് ചെയ്യുന്നത്.