യുവ ഡോക്ടർ കൊല്ലപ്പെട്ട സംഭവം, നിയമം ശക്തമാക്കുമെന്ന് ആരോഗ്യ മന്ത്രി 

Date:

Share post:

കൊല്ലത്ത് യുവ ഡോക്ടർ കൊല്ലപ്പെട്ട സംഭവത്തിൽ ആരോഗ്യ പ്രവർത്തകർക്കെതിരായ അതിക്രമങ്ങൾക്കെതിരെ നിയമം ശക്തമാക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു. ഡോ. വന്ദനയുടെ ജീവൻ രക്ഷിക്കാൻ ഡോക്ടർമാർ പരമാവധി ശ്രമം നടത്തിയിരുന്നു. എന്നാൽ ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. രാവിലെ അഞ്ചു മണിക്കാണ് പോലീസ് ഉദ്യോഗസ്ഥർ പ്രതിയെ പരിശോധനക്കെത്തിച്ചത്. സുരക്ഷാ ക്രമീകരണങ്ങൾ ഉണ്ടായിരുന്നെങ്കിലും പ്രതി അക്രമസാക്തനാവുകയാണ് ഉണ്ടായത്.

പൊലീസ് എയ്ഡ് പോസ്റ്റ് ഉള്ള സ്ഥലത്ത് വച്ചായിരുന്നു ആക്രമണം. ആക്രമണങ്ങൾ ആരോഗ്യ പ്രവർത്തകരുടെ മനോവീര്യം തകർക്കുകയാണ് ചെയ്യുക. ഇത് ഒരു കാരണവശാലും അം​ഗീകരിക്കാൻ കഴിയില്ല. ഇനി ഒരിക്കലും ആരോഗ്യപ്രവർത്തകർക്ക് എതിരെയുള്ള ഇത്തരം ആക്രമണങ്ങൾ ഉണ്ടാവരുതെന്ന് പൊതുസമൂഹത്തോട് അഭ്യർത്ഥിക്കുകയാണ്. എല്ലാവരും ഇതിനെതിരെ പ്രതിരോധം തീർക്കണമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

അതിക്രമം തടയാൻ ഓർഡിനൻസ് ഇറക്കുമെന്നും മന്ത്രി വീണാജോർജ്ജ് പറഞ്ഞു. ആരോ​ഗ്യവകുപ്പിലെ ഉദ്യോ​ഗസ്ഥരുമായി സംസാരിച്ചിരുന്നുവെന്നും വളരെ ദാരുണമായിട്ടുള്ള നിർഭാ​ഗ്യകരമായ സംഭവമാണ് ഉണ്ടായിട്ടുള്ളതെന്നും മന്ത്രി കൂട്ടിച്ചേർത്തു.

എന്നാൽ സംഭവത്തിൽ കെജിഎംഒഎ സംസ്ഥാന വ്യാപകമായി പ്രതിഷേധം നടത്തുമെന്ന് അറിയിച്ചു. അടിയന്തര ചികിത്സ ഒഴികെയുള്ള എല്ലാ സേവനങ്ങളും ഇന്ന് നിർത്തിവയ്ക്കുമെന്നാണ് സംഘടന ആഹ്വാനം ചെയ്തിരിക്കുന്നത്. കൊല്ലം ജില്ലയിൽ കാഷ്വാലിറ്റി ഉൾപ്പെടെയുള്ള എല്ലാ സേവനങ്ങളും ഇന്ന് നിർത്തിവയ്ക്കും.

ഡ്യൂട്ടിക്കിടയില്‍ ആരോഗ്യപ്രവര്‍ത്തകര്‍ ആക്രമിക്കപ്പെടുന്നത് അംഗീകരിക്കാനാവില്ലെന്നും സംഭവത്തെ കുറിച്ച് സമഗ്രമായ അന്വേഷണം നടത്തുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. കൊല്ലപ്പെട്ട ഡോ. വന്ദനയുടെ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നു എന്നും അദ്ദേഹം അറിയിച്ചു.

അതിരാവിലെ വൈദ്യപരിശോധനയ്ക്ക് എത്തിച്ച പ്രതിയുടെ കൂടെ ബന്ധുവും ഉണ്ടായിരുന്നു. പെട്ടന്ന് ബന്ധുവിനെ ചവിട്ടി മാറ്റി ട്രേയിൽ ഉണ്ടായിരുന്ന കത്തിപോലൊരു ഉപകരണം എടുത്ത് ഡോക്ടറെ കുത്തുകയാണ് ചെയ്തതെന്ന് കെ ബി ഗണേഷ് കുമാര്‍ എംഎൽഎ പറഞ്ഞു. നിലത്തുവീണ ഡോക്ടറുടെ കഴുത്തിലും നെഞ്ചിലും അഞ്ച് തവണയാണ് പ്രതി കുത്തി. പൊലീസുകാര്‍ ഇയാളെ പിടിച്ചുമാറ്റാന്‍ ശ്രമിച്ചെങ്കിലും അവർക്കും പരിക്കേറ്റുവെന്ന് എംഎൽഎ കൂട്ടിച്ചേർത്തു.

അതേസമയം മാസത്തില്‍ അഞ്ച് ആരോഗ്യ പ്രവര്‍ത്തകരെങ്കിലും കേരളത്തില്‍ രോഗികളുടേയോ ബന്ധുക്കളുടേയോ ആക്രമണത്തിന് ഇരയാകുന്നുണ്ട് എന്ന് ആരോഗ്യമേഖലയിലെ ​ഗുരുതര അനാസ്ഥ ചൂണ്ടിക്കാട്ടി മുരളി തുമ്മാരുകുടി നേരത്തേ പ്രവചിച്ചിരുന്നു. ഇത് സത്യമാവുകയാണ് എന്ന് ചൂണ്ടിക്കാണിച്ചുകൊണ്ട് നിരവധി പേര് രംഗത്തെത്തി. നേരത്തെ വിനോദയാത്ര ബോട്ടുകളുടെ അപകടസാധ്യതകളെ കുറിച്ചും അദ്ദേഹം പരാമര്‍ശിച്ചിരുന്നു. കേരളത്തില്‍ പത്തിലേറെപ്പോര്‍ ഒരു ഹൗസ്ബോട്ട് അപകടത്തില്‍ മരിക്കാന്‍ പോകുന്നത് ഏറെ വൈകില്ല എന്നായിരുന്നു അദ്ദേഹത്തിന്റെ കുറിപ്പിലുണ്ടായിരുന്നത്. താനൂർ ബോട്ട് അപകടം ഉണ്ടായപ്പോൾ എല്ലാവരും അത് ശരിവച്ചു.

സംഭവത്തിൽ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശനും രംഗത്തെത്തി. പൊലീസിന്റെ കൃത്യമായ അനാസ്ഥയാണ് ഡോക്ടറുടെ മരണത്തിന് കാരണമെന്ന് വി ഡി സതീശന്‍ പറഞ്ഞു. കൂടാതെ ഡോക്ടര്‍മാര്‍ നൽകിയ പരാതികള്‍ സര്‍ക്കാര്‍ പരിഗണിച്ചിട്ടില്ല എന്നതിന്റെ ഏറ്റവും വലിയ തെളിവാണ് ഈ കൊലപാതകം. മാത്രമല്ല സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ അന്വേഷണങ്ങള്‍ക്ക് ഉത്തരവിടേണ്ടി വന്നത് ആരോഗ്യമന്ത്രിക്കാണെന്നും ഇതിന്റെ പേരിൽ ഗിന്നസ് ബുക്കില്‍ ഇടം നേടാനുള്ള സാധ്യത ഉണ്ടെന്നും അദ്ദേഹം പരിഹസിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

ഖത്തർ എയർവേയ്‌സിൻ്റെ ആഗോള ബ്രാൻഡ് അംബാസഡറായി നൊവാക് ദ്യോക്കോവിച്ച്

ഖത്തർ എയർവേയ്‌സിൻ്റെ ആഗോള ബ്രാൻഡ് അംബാസഡറും വെൽനസ് അഡ്വൈസറും ആയി ടെന്നീസ് ഇതിഹാസമായ നൊവാക് ദ്യോക്കോവിച്ച്. ഖത്തറിലെ ആൾട്ടിറ്റ്യൂഡ് വെൽനസ് സെൻ്ററിലാണ് സഹകരണ കരാർ...

2024ലെ ഏറ്റവും കുറഞ്ഞ നിരക്കിൽ യു.എ.ഇയിലെ പെട്രോൾവില; ഡിസംബറിലെ നിരക്കുകൾ പ്രഖ്യാപിച്ചു

യുഎഇ ഇന്ധന വില സമിതി 2024 ഡിസംബർ മാസത്തെ പെട്രോൾ, ഡീസൽ വിലകൾ പ്രഖ്യാപിച്ചു. ഡിസംബർ 1 മുതൽ പുതിയ നിരക്കുകൾ ബാധകമാകും. പെട്രോൾ...

മാതൃകാ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുമെന്ന് യുഎഇ പ്രസിഡൻ്റിൻ്റെ അനുസ്മരണ ദിന സന്ദേശം

നീതി, സമാധാനം, മാനവികതയുടെ തത്വങ്ങൾ എന്നിവയ്ക്കായി ജീവൻ ബലിയർപ്പിച്ച വീരന്മാരുടെ ത്യാഗത്തിൻ്റെ മാതൃകാ മൂല്യങ്ങൾ യുഎഇ തുടർന്നും നിലനിർത്തുമെന്ന് പ്രസിഡൻ്റ് ഷെയ്ഖ് മുഹമ്മദ് ബിൻ...

യുഎഇ ദേശീയ ദിനാഘോഷം: കേക്കുകൾക്കും മധുരപലഹാരങ്ങൾക്കും വൻ ഡിമാൻ്റ്

യുഎഇ ദേശീയ ദിനത്തോടനുബന്ധിച്ച് ദുബായിലെ നിരവധി ബേക്കറികളിലും ഡെസേർട്ട് പാർലറുകളിലും കനത്ത തിരക്കാണ് അനുഭവപ്പെടുന്നത്. കേക്കുകളും കപ്പ്‌കേക്കുകളും മുതൽ സാൻഡ്‌വിച്ചുകളും മാക്രോൺ ടവറുകളും ഉൾപ്പടെ...