സൗദിയിൽ നടന്ന മയക്കു മരുന്ന് വേട്ടയിൽ 73 പേർ പിടിയിലായി. വിവിധ ഇടങ്ങളിലേക്ക് മയക്കു മരുന്ന് വലിയ അളവിൽ കടത്താനുള്ള ശ്രമമാണ് അതിർത്തി പട്രോളിങ് സേന പരാജയപ്പെടുത്തിയത്. 20 സൗദി പൗരന്മാർ, 26 എത്യോപ്യൻ പൗരന്മാർ, 23 യെമനി പൗരന്മാർ , രണ്ട് പാക്കിസ്ഥാൻ പൗരന്മാർ, ഒരു സുഡാൻ പൗരൻ, ഒരു എറിട്രിയൻ പൗരൻ എന്നിവരാണ് പിടിയിലായത്.
682 കിലോഗ്രാം ഹാഷിഷും 62.3 ടൺ ഖാട്ടും 194,300 ഗുളികകളും കടത്താനായിരുന്നു ശ്രമം. ജിസാൻ, നജ്റാൻ, അസിർ, തബൂക്ക് മേഖലകളിലെ ലാൻഡ് പട്രോളിങ് ടീം ആണ് ഈ നീക്കം പരജയപെടുത്തിയതെന്ന് സംഘ തലവൻ ജനറൽ ഡയറക്ടറേറ്റ് വക്താവ് മിസ്ഫിർ അൽ ഖാരിനി അറിയിച്ചു.
പിടികൂടിയ ലഹരി പദാർത്ഥങ്ങൾ അധികൃതർക്ക് കൈമാറിയതായും കസ്റ്റഡിയിലെടുത്തവർക്കെതിരെ നിയമനടപടി സ്വീകരിച്ചതായും അദ്ദേഹം
വ്യക്തമാക്കി.