ജനനായകന്‍ ഇ.കെ നായനാര്‍ ഓര്‍മയായിട്ട് പതിനെട്ട് വര്‍ഷം. രാഷ്ട്രീയ നിലപാടുകൾ കൊണ്ടും കുറിക്കുകൊളളുന്ന നര്‍മ്മങ്ങൾ കൊണ്ടും ജനനായകനായ നായനാരുടെ ഓര്‍മ്മദിനം സമുചിതമായി ആചരിച്ച് സിപിെഎഎം.
കമ്യൂണിസ്റ്റ് പ്രസ്ഥാനവും തൊഴിലാളിവര്‍ഗ പ്രസ്ഥാനങ്ങളും കെട്ടിപ്പടുക്കാന്‍ നായനാര്‍ നല്‍കിയ സംഭാവനകളെ ഒരിക്കല്‍ കൂടി ഓര്‍ത്തെടുക്കുകയാണ് കേരളം. നാടുവാഴിത്തതിനും ജന്മിത്വത്തിനുമെതിരേ പൊരുതി ജനവിഭാഗങ്ങളെ സംഘടിപ്പിച്ച് സമരപ്രക്ഷോഭകളിലൂടെ ഒരു ജനതയേയും നാടിനേയും വീണ്ടെടുക്കുന്നതില്‍ നേതൃപരമായ പങ്കാണ് ഇ.കെ നായനാര്‍ക്കുളളത്.
മൂന്ന് തവണ കേരളത്തിന്‍റെ മുഖ്യമന്ത്രിയായ ഇ.കെ നായനാര്‍ ഏറ്റവും കൂടുതല്‍ കാലം കേരളം ഭരിച്ച മുഖ്യമന്ത്രിയെന്ന നിലയിലും ഓര്‍ക്കപ്പെടും. സാക്ഷരതാ യജ്ഞം, മാവേലി സ്റ്റോറുകൾ, കുടുംബശ്രീ അങ്ങനെ കേരളത്തിന്റെ മുഖമുദ്രയായ നിരവധി പദ്ധതികൾ നായനാരുടെ ഭരണസാരഥ്യത്തിലാണ് നടപ്പായത്. പഠന കാലത്ത് പൊതുപ്രവര്‍ത്തനത്തിലെത്തിയ ഇ. കെ നയനാര്‍ സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിന്‍റെയും ഭാഗമായിട്ടുണ്ട്.
സിപിെഎഎം സംസ്ഥാന സെക്രട്ടറി, പൊളിറ്റ് ബ്യൂറോ അംഗം എന്നീനിലകളിലും പ്രവര്‍ത്തിച്ചു. മികച്ച സംഘാടകനും സമരപോരാളിയും , ഭരണാധികാരിയുടമായിരുന്ന നയനാര്‍ പകരം വയ്ക്കാനില്ലാത്ത നേതാവായാണ് ജനമനസ്സുകളില്‍ ഇടം നേടിയത്.
2004 മെയ് 19-നാാണ് ത്യാഗോജ്വലമായ നായനാരുടെ പോരാട്ടത്തിന് തിരശ്ശീല വീഴുന്നത്. സ്വതസസിദ്ധമായ സംസാരശൈലികൊണ്ടും സാധാരണ ജനങ്ങളോടുളള ഇടപെടല്‍കൊണ്ടും ഇ.കെ നായനാര്‍ക്ക് ഹൃദയത്തില്‍ മറക്കാനാകാത്തൊരിടം മലയാളികൾ നല്‍കുന്നുണ്ട്.