ദുബായിലെ പ്രമുഖ വിനോദ സഞ്ചാര കേന്ദ്രമായ ഗ്ലോബൽ വില്ലേജിൻ്റെ സീസൺ സമാപിക്കുന്നു.ഏപ്രിൽ 29 ന് സീസൺ അവസാനിക്കും. നാല് ദിവസം കൂടിമാത്രമാണ് സഞ്ചാരികളെ സ്വകരിക്കുക.
ഷോപ്പിംഗ്, വിനോദം, സാംസ്കാരിക അനുഭവങ്ങൾ എന്നിങ്ങനെയുള്ള വൈവിധ്യമാർന്ന ആകർഷണങ്ങളാണ് ഗ്ലോബൽ വില്ലേജ് വാഗ്ദാനം ചെയ്യുന്നത്. സന്ദർശകർക്ക് വിവിധ രാജ്യങ്ങളെ പ്രതിനിധീകരിക്കുന്ന പവലിയനുകൾ കാണാനും പഠിക്കാനും അവസരമുണ്ട്. അന്താരാഷ്ട്ര പാചകരീതികൾ, തത്സമയ പ്രകടനങ്ങൾ , കാർണിവലുകൾ, റൈഡുകൾ, ഗെയിമുകൾ എന്നിവയാണ് ഗ്ലോബൽ വില്ലേജിൻ്റെ പ്രത്യേകത.
ദുബായിലെ ഏറ്റവും പ്രശസ്തമായ ഓപ്പൺ എയർ വിനോദ കേന്ദ്രം കൂടിയാണ് ഗ്ലോബൽ വില്ലേജ്. സീസൺ സമാപനത്തിലേക്ക് എത്തുമ്പോൾ സന്ദർശകർക്ക് സുഖകരമായ കാലാവസ്ഥ പ്രയോജനപ്പെടുത്താനും മിതമായ നിരക്കിൽ അതിശയകരമായ പ്രകടനങ്ങൾ ആസ്വദിക്കാനും കഴിയുമെന്ന് അധികൃതർ സൂചിപ്പിച്ചു.