തൃശൂര്‍ തിരുവില്വാമലയില്‍ മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച് എട്ട് വയസുകാരി മരിച്ച സംഭവത്തില്‍ ഉണ്ടായത് രാസസ്ഫോാടനമെന്ന് നിഗമനം.
സ്ഫോടനത്തില്‍ തീ പടര്‍ന്നിട്ടില്ല എന്നതാണ് ഇത്തരമൊരു നിഗമനത്തിൽ പൊലീസിനെ എത്തിച്ചക്.
ബാറ്ററിക്കുള്ളിലെ ലിഥിയം സ്ക്രീനില്‍ സുഷിരമുണ്ടാക്കി ചീറ്റിത്തെറിച്ചതാവാമെന്നാണ് ഫൊറന്‍സിക് വിദഗ്ധരുടെ നിഗമനം. ഇത്തരമൊരു സംഭവം ആദ്യമായാണ് റിപ്പോര്‍ട്ട് ചെയ്യുന്നത് എന്നതിന്റെ ഗൗരവം കണക്കിലെടുത്ത് പൊലീസ് വിശദമായി അന്വേഷണം തുടങ്ങി.
വലിയ മര്‍ദത്തോടെ കുട്ടി ഉപയോഗിച്ചഫോണിന്റെ ബാറ്ററി പൊട്ടിത്തെറിച്ചെന്നാണ് വിദഗ്ധര്‍ കരുതുന്നത്. കുട്ടിയുടെ മുഖവും ഫോണ്‍ പിടിച്ചെന്നു കരുതുന്ന വലതു കൈയും സ്ഫോടനത്തില്‍ തകര്‍ന്നിരുന്നു. നാലു വര്‍ഷം മുമ്പു വാങ്ങിയ ഫോണിന്റെ ബാറ്ററി രണ്ടര വര്‍ഷം മുമ്പു മാറ്റിയിരുന്നു. ഇത് നിലവാരമില്ലാത്തതായിരുന്നോയെന്ന് പൊലീസ് പരിശോധിക്കുന്നുണ്ട്. ചാര്‍ജ് ചെയ്യുമ്പോഴല്ല സ്ഫോടനമെന്ന് വീട്ടുകാര്‍ പറഞ്ഞു.