ഭാവിയിൽ ബിജെപി കേരളം പിടിക്കുമെന്ന് പ്രധാന മന്ത്രി. ഗോവ,വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ കണ്ടത് ആവർത്തിക്കുമെന്നും മോദി കൂട്ടിച്ചേർത്തു. കേരളത്തിലെ ചെറുപ്പക്കാർക്കിടയിൽ നിന്ന് ഒളിച്ചുവെക്കാൻ കഴിയില്ല. അവർക്കറിയാം, അധികാരത്തിലിരിക്കുന്ന ചിലയാളുകൾ എങ്ങനെയാണ് ഈ കേരളത്തിലെ ചെറുപ്പക്കാരുടെ ഭാവികൊണ്ട് പന്താടിക്കൊണ്ടിരിക്കുന്നതെന്ന്. കേരളത്തിലെ ചെറുപ്പക്കാരുടെ ആശയാഭിലാഷങ്ങൾ പൂർണ്ണമായും മനസ്സിലാക്കുന്ന ഒരു സർക്കാരാണ് കേന്ദ്രത്തിലുള്ളത്. കഴിഞ്ഞ 9 വർഷക്കാലമായി കേന്ദ്രസർക്കാർ ചെറുപ്പക്കാർക്കുവേണ്ടി നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന പദ്ധതികൾ അവയുടെ ഗുണം കേരളത്തിലെ ചെറുപ്പക്കാർക്കും കൂടി ലഭ്യമാക്കാനുള്ള ശ്രമങ്ങളാണ് കേന്ദ്രം നടപ്പിലാക്കുന്നതെന്നും മോദി കൂട്ടിച്ചേർത്തു.
അതേസമയം യുവം വേദിയിലെ പ്രസംഗത്തിൽ കേരളത്തിലെ സ്വർണ്ണക്കടത്തിനെക്കുറിച്ചും പരാമർശിച്ചു. കേന്ദ്ര സർക്കാർ കയറ്റുമതി വർദ്ധിപ്പിച്ച് രാജ്യത്തെ യുവാക്കളുടെ ഭാവി സുരക്ഷിതമാക്കാൻ പരിശ്രമിക്കുമ്പോൾ കേരളത്തിൽ ചിലർ സ്വർണക്കടത്തിന് കുടപിടിക്കുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. തൊഴിലും വരുമാനവുമില്ലാത്ത കേരള യുവാക്കളെ രാഷ്ട്രീയക്കാർ ചൂഷണം ചെയ്യുന്നുവെന്നും പ്രധാനമന്ത്രി വിമർശിച്ചു.പരമ്പരാഗത ചികിത്സ എന്ന അമൂല്യമായ സമ്പത്തിനാൽ അനുഗ്രഹീതമായ നാടാണ് കേരളം.
കെനിയൻ പ്രധാനമന്ത്രിയുടെ മകളുടെ കണ്ണിന്റെ രോഗം ഭേദമാക്കിയ കേരളത്തിലെ പരമ്പരാഗത ചികിത്സാ രീതിയുടെ മികവിനെ കുറിച്ച് താൻ മൻ കീ ബാത്തിൽ പരാമർശിച്ച കാര്യം പ്രധാനമന്ത്രി ഓർമ്മിപ്പിച്ചു. കേരളത്തിലെ അടിസ്ഥാന സൗകര്യ വികസനത്തിൽ കേന്ദ്ര സർക്കാർ സർവാത്മനാ ഒപ്പമുണ്ടെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
ബിജെപി യുവം പരിപാടിയിൽ മുൻനിരയിൽ അനിൽ കെ ആന്റണി ഇടം പിടിച്ച് . യുവമോർച്ചാ ദേശിയ അധ്യക്ഷൻ തേജസ്വി സൂര്യ, ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ, സുരേഷ് ഗോപി എംപി തുടങ്ങിയവരുടെ ഒപ്പമാണ് അനിൽ ആന്റണിയും മുൻനിരയിൽ ഇരിപ്പുറപ്പിച്ചത്. പിൻനിരയിൽ സിനിമാ താരങ്ങളായ ഉണ്ണി മുകുന്ദൻ, അപർണാ ബാലമുരളി, നവ്യാ നായർ, ഗായകന്മാരായ കെ.എസ് ഹരിശങ്കർ, വിജയ് യേശുദാസ് എന്നിവരും ഇടംനേടി. പ്രധാനമന്ത്രിയോടൊപ്പം വേദി പങ്കിടാൻ അവസരം ലഭിച്ചതിൽ സന്തോഷമുണ്ടെന്ന് അപർണാ ബാലമുരളി പറഞ്ഞു.
#WATCH | Kerala: PM Narendra Modi greeted people in Kochi during his roadshow, earlier today. pic.twitter.com/51tYMxMZBk
— ANI (@ANI) April 24, 2023