ഇനി മണിക്കൂറുകൾ മാത്രം ; ചന്ദ്രനെ തൊടാനുളള കാത്തിരിപ്പിൽ യുഎഇ

Date:

Share post:

യുഎഇയുടെ പ്രഥമ ചാന്ദ്രദൌത്യമയായ റാഷിദ് റോവർ ചന്ദ്രോപരിതലത്തിലിറങ്ങാൻ ഒരു ദിവസം കൂടി.കൌണ്ട് ഡൌൺ അവസാന മണിക്കൂറുകളിലേക്ക് പ്രവേശിക്കുകയാണെന്ന് യുഎഇയുടെ ബഹിരാകാശ ഏജൻസിയായ മുഹമ്മദ് ബിൻ റാഷിദ് സ്‌പേസ് സെൻ്റർ അറിയിച്ചു. യുഎഇ സമയം വൈകിട്ട് 8.40 ഓടെ റോവറടങ്ങിയ ലാൻഡർ ചന്ദ്രോപരിതലത്തിലേക്ക് എത്തുമെന്നാണ് പ്രതീക്ഷ. സാങ്കേതികപരമായ കാര്യങ്ങൾക്ക് അനുസൃതമായി ലാൻഡിങ് സമയത്തിൽ മാറ്റം വരാമെന്നും റാഷിദ് സ്‌പേസ് സെൻ്റർ വ്യക്തമാക്കി.

ഹക്കുട്ടോ ആർ മിഷൻ എന്ന ലാൻഡറാൻ റോവറിനെ ചന്ദ്രോപരിതലത്തിലേക്ക് എത്തിക്കുക. നിലവിൽ കൂടിയ ദൂരമായ 2300ഉം കുറഞ്ഞ ദൂരമായ 100 കിലോമീറ്ററും അകലെയുളള ഓർബിറ്റിലാണ് റാഷിദ് റോവറിൻ്റെ ഭ്രമണം. യുഎഇ സമയം 7.40ന് ഹകുടോ ലാൻഡർ പ്രൊപ്പൽഷൻ എൻജിൻ ജ്വലിപ്പിച്ച് ചന്ദ്രോപരിതലത്തിൽ ഇറങ്ങാനുളള നീക്കമാരംഭിക്കും.ചന്ദ്രൻ്റെ വടക്കുകിഴക്കൻ ഭാഗത്തായി സ്ഥിതി ചെയ്യുന്ന മെയർ ഫ്രിഗോറിസ് എന്ന മേഖലയിലെ അറ്റ്‌ലസ് ക്രേറ്റർ ഗർത്തത്തിന് ്സമീപമാണ് ലാൻഡർ ഇറങ്ങുന്നത്.

കഴിഞ്ഞ ഡിസംബറിലാണ് സ്‌പേസ് എക്‌സ് ഫാൽക്കൺ 9 റോക്കറ്റിൽ റാഷിദ് റോവർ ചന്ദ്രനിലേക്ക് വിക്ഷേപിച്ചത്. ജാപ്പനീസ് കമ്പനിയായ ഐ സ്‌പേസിന്‌റേതാണ് ഹക്കുട്ടോ ലാൻഡൻ. പത്തു വർഷങ്ങൾക്കു മേൽ സമയമെടുത്താണ് ഈ ലാൻഡർ വികസിപ്പിച്ചെടുത്തത്. അതേസമയം ലോകത്തെ ഏറ്റവും കോംപാക്ടായ റോവർ എന്നാണു യുഎഇയുടെ റാഷിദ് റോവർ അറിയപ്പെടുന്നത്.

ചന്ദ്രപരിതലത്തിലെ ദൃശ്യങ്ങൾ പകർത്തുന്നതിനൊപ്പം താപനിലയിലെ വെത്യാസം, പ്ലാസ്മ വിവരങ്ങൾ, ജലകണങ്ങളുടെ സാനിധ്യം , പൊടിപടലങ്ങളിലെ ഘടകങ്ങൾ തുടങ്ങി നിരവധി ഗവേഷണങ്ങളാണ് റാഷിദ് റോവർ ലക്ഷ്യമിടുന്നത്. ആദ്യ ലാൻഡിംഗ് ശ്രമം തടസ്സപ്പെട്ടാൽ ഏപ്രിൽ 26, മെയ് 1, മെയ് 3 എന്നിങ്ങനെ മൂന്ന് ബദൽ ലാൻഡിംഗ് ദിവസങ്ങൾ തിരഞ്ഞെടുത്തിട്ടുണ്ടെന്ന് ഐ സ്‌പേസ് പറയുന്നു.

അതേസമയം ബഹിരാകാശം, ശാസ്ത്രം, സാങ്കേതികവിദ്യ എന്നിവയിൽ താൽപ്പര്യം വളർത്തുക ലക്ഷ്യമിട്ട് ഓഗ്മെൻ്റ് റിയാലിറ്റിയിലൂടെ ലാൻ്റിംഗ് ടെക്നോളജി മനസ്സിലാക്കാൻ സൌകര്യമൊരുക്കിയിട്ടുണ്ടെന്ന് യുഎഇയുടെ ബഹിരാകാശ ഏജൻസി സെൻ്റർ ഡയറക്ടർ ജനറൽ സലേം അൽ മാരി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

ഖത്തർ എയർവേയ്‌സിൻ്റെ ആഗോള ബ്രാൻഡ് അംബാസഡറായി നൊവാക് ദ്യോക്കോവിച്ച്

ഖത്തർ എയർവേയ്‌സിൻ്റെ ആഗോള ബ്രാൻഡ് അംബാസഡറും വെൽനസ് അഡ്വൈസറും ആയി ടെന്നീസ് ഇതിഹാസമായ നൊവാക് ദ്യോക്കോവിച്ച്. ഖത്തറിലെ ആൾട്ടിറ്റ്യൂഡ് വെൽനസ് സെൻ്ററിലാണ് സഹകരണ കരാർ...

2024ലെ ഏറ്റവും കുറഞ്ഞ നിരക്കിൽ യു.എ.ഇയിലെ പെട്രോൾവില; ഡിസംബറിലെ നിരക്കുകൾ പ്രഖ്യാപിച്ചു

യുഎഇ ഇന്ധന വില സമിതി 2024 ഡിസംബർ മാസത്തെ പെട്രോൾ, ഡീസൽ വിലകൾ പ്രഖ്യാപിച്ചു. ഡിസംബർ 1 മുതൽ പുതിയ നിരക്കുകൾ ബാധകമാകും. പെട്രോൾ...

മാതൃകാ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുമെന്ന് യുഎഇ പ്രസിഡൻ്റിൻ്റെ അനുസ്മരണ ദിന സന്ദേശം

നീതി, സമാധാനം, മാനവികതയുടെ തത്വങ്ങൾ എന്നിവയ്ക്കായി ജീവൻ ബലിയർപ്പിച്ച വീരന്മാരുടെ ത്യാഗത്തിൻ്റെ മാതൃകാ മൂല്യങ്ങൾ യുഎഇ തുടർന്നും നിലനിർത്തുമെന്ന് പ്രസിഡൻ്റ് ഷെയ്ഖ് മുഹമ്മദ് ബിൻ...

യുഎഇ ദേശീയ ദിനാഘോഷം: കേക്കുകൾക്കും മധുരപലഹാരങ്ങൾക്കും വൻ ഡിമാൻ്റ്

യുഎഇ ദേശീയ ദിനത്തോടനുബന്ധിച്ച് ദുബായിലെ നിരവധി ബേക്കറികളിലും ഡെസേർട്ട് പാർലറുകളിലും കനത്ത തിരക്കാണ് അനുഭവപ്പെടുന്നത്. കേക്കുകളും കപ്പ്‌കേക്കുകളും മുതൽ സാൻഡ്‌വിച്ചുകളും മാക്രോൺ ടവറുകളും ഉൾപ്പടെ...